ഉത്തരവുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാത്തത് അപലപനീയം: ചെന്നിത്തല
കൊച്ചി: പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പങ്കെടുക്കാനുള്ള ഹെലികോപ്റ്റര്‍ യാത്രക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം നല്‍കാനുള്ള ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന് അറിവില്ലെന്ന് പറയുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐ.പി.എസ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
മുഖ്യമന്ത്രിക്ക് മാത്രമാണ് ഐ.പി.എസ് ഓഫിസര്‍മാരെ സ്ഥലംമാറ്റാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ അധികാരം.
എന്നാല്‍, ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഫയലുകളില്‍ ഒപ്പിടുന്നത് മുഖ്യമന്ത്രിക്ക് പകരം മറ്റാരോ ആണെന്ന് സംശയിക്കണം. സംസ്ഥാനത്തെ മന്ത്രിമാരുടെ അവസ്ഥയും ശോചനീയമാണ്. റവന്യൂമന്ത്രി എന്നൊരാള്‍ കേരളത്തില്‍ ഉള്ളതായി അറിയില്ല. മന്ത്രിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസവുമില്ല.
ഒരാളേയും വിശ്വാസമില്ലാത്തത് കൊണ്ടാണ് 32 വകുപ്പുകളും മുഖ്യമന്ത്രി കൈയില്‍ വച്ചിരിക്കുന്നത്. മോദിയും ട്രംപും പിണറായിയും ഒരുപോലെയാണ്. ഇവര്‍ മാത്രമല്ല കിം ജോങ് ഉന്നും ഈ പട്ടികയിലുണ്ട്. ഇത് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു വിട്ടുപോയതാണ്.
ബല്‍റാമിന് നേരെയുള്ള ആക്രമണം ഫാസിസ്റ്റ് നടപടിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."