പാമ്പാടി ആശ്വാസ ഭവന് ഡയറക്ടര്‍ പീഡനക്കേസില്‍ വീണ്ടും അറസ്റ്റില്‍
കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവന് ഡയറക്ടര്‍ ജോസഫ് മാത്യു വീണ്ടും പീഡനക്കേസില്‍ അറസ്റ്റില്‍. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പുതിയ പരാതിയില്‍ അറസ്റ്റുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് പാമ്പാടി പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്‍ ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ അന്തേവാസികളായിരുന്ന നാല് പെണ്‍കുട്ടികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വച്ച് തങ്ങള്‍ നാല് പേരും പീഡനത്തിനിരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന്‍ മൊഴി നല്‍കിയിരുന്നു.
പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരേ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയിരുന്നു. അന്വേഷണം സജീവമായതോടെ ഇന്നലെ രാവിലെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."