സഭയില്‍ 351 അംഗങ്ങള്‍
തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും വസിക്കുന്ന കേരളീയരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ 351 അംഗങ്ങളുണ്ടാകും. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ അംഗങ്ങളാകുന്ന സഭ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കേരളീയരായ പ്രമുഖര്‍ ലോക കേരളസഭയില്‍ അംഗങ്ങളായിരിക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍, കെ.ജെ യേശുദാസ്, കെ. എം ചെറിയാന്‍, എം.എസ് സ്വാമിനാഥന്‍, എം.എസ് വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ് ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ. സച്ചിദാനന്ദന്‍, കെ.വി ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ യൂസഫലി, എം. അനിരുദ്ധന്‍, എം.ജി ശാര്‍ങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി രാമചന്ദ്രന്‍, പി.എന്‍.സി മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ. അലക്‌സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍.പിള്ള, പ്രൊഫ. വളപ്പില്‍ പ്രദീപ്, കെ.എസ് ചിത്ര, ഡോ. എം.വി പിള്ള, എ.എം മത്തായി, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, പ്രൊഫ. എസ്.ഡി ബിജു തുടങ്ങിയവരാണ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ ലോക കേരള സഭയിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."