നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 41 കോടി ഇതുവരേയും വിതരണം ചെയ്തില്ല
സിപി സുബൈര്‍
മലപ്പുറം: സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കോടികള്‍ ഇതുവരേയും വിതരണം ചെയ്തില്ല. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ലഭിക്കേണ്ട 41 കോടിയാണ് ഇതുവരേയും വിതരണം ചെയ്യാത്തത്. കഴിഞ്ഞ സീസണില്‍ ഇറക്കിയ കൃഷിക്ക്് ലഭിക്കേണ്ട ആനുകൂല്യമാണിത്. സംസ്ഥാനത്ത്് 1,80,0000 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷിയുള്ളത്. ഈ ഇനത്തില്‍ കേന്ദ്ര സഹായമായി 81 കോടിയാണ് ലഭിക്കേണ്ടത്. ഇതില്‍ ഇതുവരേ 40 കോടിമാത്രമാണ് ലഭിച്ചത്. ഒരു ഹെക്ടറിന് കേന്ദ്ര വിഹിതമായി 4,500 രൂപയും സംസ്ഥാന കൃഷി വകുപ്പിന്റെ 1,500 രൂപയുമാണ് കര്‍ഷകന് നല്‍കേണ്ടത്. കിട്ടിയ 40 കോടി സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കുമായി വീതിച്ചപോള്‍ കര്‍ഷകരുടെ കൈകളിലെത്തിയത് നാമമാത്ര തുകയാണ്. സംസ്ഥാനത്ത്് നെല്‍കൃഷിയുടെ 40 ശതമാനവും നല്‍കുന്ന പാലക്കാട് ജില്ലയിലെയും 16.37 ശതമാനം നല്‍കുന്ന ആലപ്പുഴ ജില്ലയിലെയും കര്‍ഷകരുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. മലപ്പുറം ജില്ലയില്‍ 8,946 നെല്‍ കര്‍ഷകരാണുള്ളത്. ഇവിടെ 2.61 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. ഈ വര്‍ഷം ആകെ നല്‍കിയത് 6.3 ലക്ഷം മാത്രമാണ്. 2.68 കോടി രൂപ നല്‍കാനുള്ളിടത്താണിത്.
അതേസമയം പദ്ധതിയില്‍ 16.5 കോടി കൂടി ഇന്ന്് അനുവദിക്കുമെന്ന് കൃഷി ഡയറക്ടറുടെ ഓഫിസ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ തുക ജില്ലാ ഓഫിസുകളിലേക്കും അവിടെനിന്ന്് ബ്ലോക്ക് ഓഫിസുകളിലേക്കും എത്തിക്കും. കൃഷി വികസനത്തിനു വേണ്ടി രൂപവത്കരിച്ച രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി പദ്ധതികള്‍ തയാറാക്കാമെന്ന്് നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഒരു ഹെക്ടറിന് 4,500 രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2.5 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് നല്‍കുന്ന 6,000 രൂപ നാമമാത്രമാണെങ്കിലും അതെങ്കിലും സമയത്തിന് കിട്ടാത്തത് കര്‍ഷകരെ കുറച്ചൊന്നുമല്ല പ്രയാസത്തിലാക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ തുകയുടെ വിവരങ്ങളും കൃഷിയുടെ അളവും കര്‍ഷകരുടെ എണ്ണവും പട്ടിക തിരിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട്് നല്‍കേണ്ടതുണ്ട്്. ഇതിലെ കാലതാമസമാണ് തുക വൈകാനിടയാക്കുന്നതിന് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."