HOME
DETAILS
MAL
വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
backup
January 10 2018 | 23:01 PM
കൊച്ചി: വ്യാജരേഖയുപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കേസിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം.
ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അടുത്ത ഒരുമാസക്കാലം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, അന്വേഷണത്തില്‍ ഇടപെടരുത് എന്നീ വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."