ആതുര ശുശ്രൂഷാ രംഗത്ത് കുതിപ്പിനൊരുങ്ങി തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍
തിരൂര്‍: സഹകരണ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ സംസ്ഥാനത്തെ ഏറ്റവും മെച്ചപ്പെട്ട ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. 8 ഏക്കറയോളം സ്ഥലത്ത് 3 ലക്ഷം സ്ക്വയര്‍ ഫീറ്റ് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
ആശുപത്രിയില്‍ 200 രോഗികളെ അത്യാധുനിക സൗകര്യങ്ങളോടെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച കെട്ടിടത്തില്‍ ജനറല്‍ വാര്‍ഡും ഒരുക്കുന്നുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ആശുപത്രി നാടിന് സമര്‍പ്പിക്കും. ഇപ്പോള്‍ തിരൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇതോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. ലോക പ്രശസ്തമായ ഒട്ടേറെ യൂനിവേഴ്സിറ്റികളുമായി സഹകരിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുക.
പൂര്‍ണമായും നിക്ഷേപകരുടെ പങ്കാളിത്തത്തോടു കൂടിയാണ് സ്ഥാപനം സജ്ജമാകുന്നത്. 50 കോടിയോളം രൂപ ചെലവഴിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആശുപത്രി നാടിനു സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രീ ലോഞ്ചിങ് ഇന്നലെ തിരൂരില്‍ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയര്മാന് അബ്ദുറഹിമാന് രണ്ടത്താണി അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്മാന് കെ. ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം. പി, പി.വി. അബ്ദുല്‍ വഹാബ് എം. പി , കെ.പി. എ. മജീദ്, എം. എല്‍.എ മാരായ സി. മമ്മൂട്ടി, എന്‍. ഷംസുദ്ദീന്, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്, ഡോ. രാജു ജോര്‍ജ് (സി.ഇ. ഒ), ഡോ. മേരി ജോര്‍ജ്, കുട്ടി അഹമ്മദ് കുട്ടി, സി.പി. ബാവ ഹാജി, സി. മുഹമ്മദലി, അഷറഫ് കോക്കൂര്‍, പി. സൈദലവി മാസ്റ്റര്‍, ഡോ. ഖദീജ(ഡി. ജി. ഒ), പി. എ. റഷീദ്, എം. എ. ഖാദര്‍, എം. അബ്ദുല്ലകുട്ടി, അഡ്വ. കെ. പി. മറിയുമ്മ, വെട്ടം ആലിക്കോയ, ഇ. മുഹമ്മദലി (സെക്രട്ടറി), മുഹമ്മദലി (നിര്മാണ് കണ്‍സ്ട്രക്ഷന്‍സ്), ആര്‍ക്കിടെക്ട് ആര്. കെ. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."