HOME
DETAILS

യാത്രാ സംഘത്തിന് ടോയ്‌ലറ്റ് സൗകര്യം നല്‍കിയില്ല; സി.പി.എം നേതാവിന്റെ മകന്‍ പൊലിസ് സ്‌റ്റേഷനില്‍ ബഹളം വച്ചു

  
backup
January 10 2018 | 23:01 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1


കണ്ണൂര്‍: യാത്രാ സംഘത്തിന് പൊലിസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് ആരോപിച്ച് ഉന്നത സി.പി.എം നേതാവിന്റെ മകന്‍ പൊലിസ് സ്‌റ്റേഷനില്‍ ബഹളം വച്ചു. ഇന്നലെ രാവിലെ മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷനിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ സൗകര്യം ചെയ്തുകൊടുത്തില്ലെന്നാരോപിച്ചായിരുന്നു നേതാവിന്റെ മകന്റെ ബഹളം വയ്ക്കല്‍.
അതേസമയം സഹോദരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദം ചോദിച്ചതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്‍ തന്നെ അവഹേളിക്കുകയായിരുന്നുവെന്ന് ആരോപിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ആഷിസ് പി രാജ് നല്‍കിയ പരാതിയില്‍ മട്ടന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവും സി.പി.ഒയുമായ മനോജിനെതിരേയാണ് പരാതി.
ഭോപ്പാലില്‍ ദേശീയ കലാ ഉത്സവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്‌കൂള്‍ സംഘത്തിലായിരുന്നു ആഷിസും ഉണ്ടായിരുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രണ്ടു പ്രതികള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ടെന്നും അതിനാല്‍ സുരക്ഷാ പ്രശ്്‌നമുള്ളതിനാല്‍ ഇത്രയേറെ പേര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നല്‍കാനാവില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന മനോജ് അറിയിച്ചു.
ഈ സമയമാണ് ആഷിസ് ബഹളം വച്ചതും അസഭ്യം പറഞ്ഞതും. തുടര്‍ന്ന് എസ്.ഐക്ക് പരാതിയും നല്‍കുകയായിരുന്നു. പരാതി നല്‍കിയപ്പോഴാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനാണ് ഇതെന്ന് പൊലിസുകാര്‍ക്ക് മനസിലായതും.
പരാതിയുടെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ സി.ഐ പൊലിസുകാരില്‍ നിന്നും മൊഴിയെടുത്ത് എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലിസുകാരന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. അതേ സമയം പൊലിസ് സ്റ്റേഷനില്‍ അസഭ്യ വര്‍ഷം നടത്തിയ സംഭവത്തില്‍ സി.പി.ഒ മനോജ് കണ്ണൂര്‍ എസ്. പിക്കും പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago