ടൂറിസം മേഖലയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ : എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: ടൂറിസം മേഖലയില്‍ വരുന്ന അഞ്ചുവര്‍ഷം കൊണ്ട് അഞ്ച്‌ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഴിമതി മുക്തമാക്കി സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകും വിധം ചിട്ടപ്പെടുത്തിയെടുക്കുമെന്നും സഹകരണ ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മന്ത്രിക്ക് പനങ്ങാട്ടുകര പൗരാവലി ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എ.സി. മൊയ്തീന്‍. പി.എസ്.സി. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മൊയ്തീനെ വീട്ടില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയായ പോസ്റ്റ് ഓഫിസ് ജങ്ഷനിലേക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ അധ്യക്ഷയായി. കെ. സുധാകരന്‍ നാടിന്റെ ഉപഹാരം മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഏലിയാമ ജോണ്‍സണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ചന്ദ്രശേഖരന്‍, രജനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ഇ. ഷെയ്ക്ക് അബ്ദുള്ള, ടി. പരമേശ്വരന്‍, ശശികുമാര്‍ മങ്ങാടന്‍, പി.എന്‍. ഹരിദാസന്‍, കെ. നാരായണന്‍ കുട്ടി, ശ്രീദേവി ബ്രാഹ്മണിയമ്മ പ്രസംഗിച്ചു. കെ.സി. ശശിധരന്‍ സ്വാഗതവും കെ. വിജയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."