നികുതി വെട്ടിപ്പ്: ജോയ് ആലുക്കാസ് ഷോറൂമുകളില്‍ റെയ്ഡ്
ചെന്നൈ: നികുതി വെട്ടിപ്പുനടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയ് ആലുക്കാസ് ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ രാവിലെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ 130ഓളം ഷോറൂമുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ജോയ് ആലുക്കാസ് സ്ഥാപനങ്ങള്‍ നികുതി വെട്ടിച്ചുവെന്നതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഇന്ത്യക്കുപുറമെ ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍,യു.കെ ഉള്‍പ്പെടെയുള്ള 11 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസിന്റേത്.
ജീവനക്കാരെ ആരെയും പുറത്തുപോകാന്‍ അനുവദിക്കാതെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഷോറൂമുകളില്‍ റെയ്ഡ് നടത്തിയത്. കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, പ.ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകളിലും ഇവരുടെ തന്നെ സഹ സ്ഥാപനങ്ങളിലും അഹമ്മദാബാദിലെ കോര്‍പ്പറേറ്റ് ഓഫിസ്, രാജ്കോട്ടിലെ ഷോറൂം എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പാണ് ജോയ് ആലുക്കാസ്. 11 രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ജ്വല്ലറി ഷോറൂമുകള്‍ക്ക് പുറമെ നിരവധി ഔട്ട്ലെറ്റുകളും ഇവര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."