ഉത്തരകൊറിയയുമായുള്ള ചര്‍ച്ചയുടെ അംഗീകാരം ട്രംപിനെന്ന് മൂണ്‍
സിയൂള്‍: ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ വലിയ അംഗീകാരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അവകാശപ്പെട്ടതാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ.
യു.എസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പടുത്തിയ ഉപരോധത്തിന്റെ ഫലമായാണ് ചര്‍ച്ച നടന്നതെന്ന് മൂണ്‍ ജോ പറഞ്ഞു.
കൊറിയന്‍ ഭൂഖണ്ഡത്തിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ താല്‍ക്കാലിക ശമനമേകി ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും പരസ്പര ചര്‍ച്ച നടത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ ഭാഗമായി ഉത്തരകൊറിയന്‍ പ്രതിനിധി ഇന്നലെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒളിംപിക്‌സ് കേന്ദ്രത്തില്‍ എത്തി ദക്ഷിണകൊറിയയില്‍ ഈ വര്‍ഷം നടക്കുന്ന ഒളിംപിക്‌സിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ ഭാഗമായി ഉന്നത തല പ്രതിനിധി സംഘം, ദേശീയ ഒളിംപിക്‌സ് കമ്മിറ്റി പ്രതിനിധികള്‍, കലാകാരന്മാര്‍, നിരീക്ഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘത്തെ ഒളിംപിക്‌സിന് അയക്കുന്നതിനായി ഉത്തരകൊറിയ സന്നദ്ധത അറിയിച്ചുവെന്ന് ദക്ഷിണകൊറിയന്‍ വൈസ് യൂനിഫിക്കേഷന്‍ മന്ത്രി ചുന്‍ ഹൈ സങ് പറഞ്ഞു.
പ്യോങ്യാങില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇരുകൊറിയകളുടെയും കായിക താരങ്ങള്‍ മാര്‍ച്ച് ചെയ്യും. 2006ല്‍ നടന്ന ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനാവുമിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."