HOME
DETAILS
MAL
കേന്ദ്ര സഹായം: പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരം: ബി.ജെ.പി
backup
May 28 2016 | 18:05 PM
കോഴിക്കോട്: കേരളത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പാക്കേജിനെക്കുറിച്ച് ഇടതു സര്‍ക്കാര്‍ പ്രതികരിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ വികനത്തിന് കേന്ദ്ര സര്‍ക്കാര്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്. ആയിരം കോടിയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയടക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവുമില്ലാത്തത് നിര്‍ഭാഗ്യകരമാണ്. എന്‍.ഡി.എ അംഗം നിയമസഭയില്‍ എത്താതിരിക്കാന്‍ ഇരു മുന്നണികളുടെയും നേതാക്കള്‍ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നതെന്നും രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."