പാകിസ്താനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിഷേധത്തില്‍ രണ്ടു മരണം
ഇസ്‌ലാമബാദ്: പാകിസ്താനില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. പഞ്ചാബ് പ്രവിശ്യയില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. കസൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് നടത്തിയ വെടിവയ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച മുന്‍പ് സൈനബ എന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു.
സൈനബയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലിസ് ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ജനം തെരുവിലിറങ്ങിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സമാനമായി 12 സംഭവങ്ങളുണ്ടായെന്ന് കസൂര്‍ പൊലിസ് പറഞ്ഞു. ഇതില്‍ അഞ്ച് സംഭവങ്ങള്‍ക്കും ഒരാളാണെന്ന് സംശയമാണെന്നും ഡി.എന്‍.എ പരിശോധനയില്‍ ഇത് തെളിഞ്ഞിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപേകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. സൈനബയുടെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."