യു.എസുമായുള്ള പ്രതിരോധ സഹകരണം പാകിസ്താന്‍ അവസാനിപ്പിച്ചു
ഇസ്‌ലാമബാദ്: സൈനിക സഹായം അവസാനിപ്പിച്ചുള്ള യു.എസ് തീരുമാനത്തിന് തിരിച്ചടിച്ച് പാകിസ്താന്‍. യു.എസുമായുള്ള പ്രതിരോധ, രഹസ്യാന്വേഷണ സഹകരണങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി കുറം ദസ്തഗീര്‍ പറഞ്ഞു.പാകിസ്താനില്‍ തീവ്രവാദികള്‍ക്കെതിരേ ഓപറേഷന്‍ നടത്താന്‍ അമേരിക്കക്ക് ഇപ്പോഴും സൗകര്യമേര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ അവരുമായി തുടര്‍ന്നുവന്നിരുന്ന രഹസ്യാന്വേഷണ പ്രതിരോധ സഹകരണങ്ങള്‍ അവസാനിപ്പിച്ചു. കുറം ദസ്തഗീര്‍ പറഞ്ഞു.
കോടിക്കണക്കിന് ഡോളറുകള്‍ അഫ്ഗാനിലെ സുരക്ഷയ്ക്കായി ചെലവഴിച്ചിട്ടും യു.എസ് അഫ്ഗാനിസ്ഥാനില്‍ പരാജയം നേരിടുകയാണ്. ഇതില്‍ പാകിസ്താനെ ബലിയാടാക്കാനാണ് യു.എസ് നീക്കം. പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നതിന് സഹായം നല്‍കുന്നതിന് പകരം യു.എസ് തങ്ങളെ ആക്ഷേപിച്ച് കൊണ്ടിരിക്കുകയാണെന്ന് കുറം ദസ്തഗീര്‍ കുറ്റപ്പെടുത്തി.
ഭീകരവാദികള്‍ക്ക് സുരക്ഷിതം ഒരുക്കുന്നതിനാല്‍ പാകിസ്താനുള്ള മുഴുവന്‍ സുരക്ഷാ സഹായങ്ങളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ജനവരി ഒന്നിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.എസ് നടപടിയില്‍ പാകിസ്താന്‍ അധികൃതര്‍ ഇതുവരെ സംയമനം പാലിക്കുകയായിരുന്നു. ഇതിന്നിടിയിലാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്ന തീരുമാനവുമായി പാക് പ്രതിരോധ മന്ത്രാലയം ഇന്നലെ രംഗത്തെത്തിയത്
എന്നാല്‍ പ്രതിരോധ, രഹസ്യാന്വേഷണ സഹകരണം റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഇസ്‌ലാമബാദിലെ യു.എസ് എംബസി വക്താവ് റിച്ചാര്‍ഡ് സ്‌നല്‍സെര്‍ പറഞ്ഞു.
സഹായം റദ്ദാക്കിയതിന് ശേഷവും തീവ്രവാദത്തിനെതിരേയുള്ള നടപടികള്‍ പാകിസ്താനുമേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളും തുടരുന്നുണ്ട്. സൈനികര്‍ക്കുള്ള സഹായം റദ്ദാക്കിയതിന് ശേഷവും പാകിസ്താനുമായുള്ള ബന്ധം തുടരുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."