തന്നെ പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്പില്ല- ട്രംപ്
വാഷിങ്ടണ്‍: തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് നിലനില്ക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എതിര്‍ത്താല്‍ മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് ലഭിക്കില്ലെന്നും അത് അവരുടെ ബിസിനസിനെ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ട് മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് ഉയരുകയും മാധ്യമപ്രവര്‍ത്തകര്‍ തന്നെ അഭിനന്ദിക്കുകയും ചെയ്തെന്നും ട്രംപ് മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളുടെ റേറ്റിംഗില്‍ വലിയ ഉയര്ച്ചയുണ്ടായെന്നു തീര്‍ച്ചയാണ്. അതിനാല്‍ അവര്‍ വലിയ സന്തോഷത്തിലാണ്, അതിനാല്‍ അവര്‍ ട്രംപിനെ പിന്തുണയ്ക്കും അല്ലെങ്കില്‍ അവര്‍ക്കാര്‍ക്കും കച്ചവടമില്ലാതാകും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ മുന്‍നിര മാധ്യമസ്ഥാപനങ്ങളെല്ലാം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരാണെന്നും ഈ മാധ്യമങ്ങളിലെ മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്തയാഴ്ച്ച പുരസ്കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."