HOME
DETAILS
MAL
രാജധാനി കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
backup
January 11 2018 | 07:01 AM
തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസിലെ മൂന്നു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും.കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,മധു എന്ന രാജേഷ് ഗൗഡ,മഞ്ജുനാഥ് (19)എന്നിവരാണ് കേസ്സിലെ പ്രതികള്‍. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
[caption id="attachment_474383" align="alignnone" width="2767"] കൊല്ലപ്പെട്ട കുഞ്ഞുമുഹമ്മദ്, ഐഷ , നാച്ചി[/caption]
അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69),ഭാര്യ ആയിഷ (63),ഐഷയുടെ മാതാവ് നാച്ചി (81)എന്നിവരെ കൊലപ്പെടുത്തിയ കേസ്സാണിത്. 2015 ഫെബ്രുവരി 12 നാണ് രാത്രിയാണ് സംഭവം നടന്നത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ 19.5 പവന് സ്വര്‍ണം ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ മോഷണവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."