HOME
DETAILS

മദ്‌റസ അധ്യാപകനും കൊച്ചുമകളും ട്രെയിന്‍തട്ടി മരിച്ചു; അപകടം മാതാവിന്റെ മുന്നില്‍

  
backup
January 11 2018 | 15:01 PM

accident-karunagappally


കരുനാഗപ്പള്ളി: മദ്‌റസ അധ്യാപകനും കൊച്ചുമകളും ട്രെയിന്‍ തട്ടി മരിച്ചു. അമ്പിശ്ശേരി തൈക്കാവ് ഇമാമും മദ്‌റസ അധ്യാപകനുമായ തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്‍ ഫൈസല്‍ വീട്ടില്‍ ഇസ്മായില്‍ കുട്ടി മുസ്‌ലിയാര്‍ (55), കൊച്ചുമകള്‍ അയ്ദ (6) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്‌കൂള്‍ വിട്ട് കൊച്ചു മകളേയും കൂട്ടി വീട്ടിലേക്ക് വരുന്ന വഴിയില്‍ ആയിരുന്നു അപകടം. ചിറ്റുമൂല ലെവല്‍ ക്രോസിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് റെയില്‍ പാത മുറിച്ചു കടക്കാന്‍ നില്‍ക്കവെ മാതാവിനെ കണ്ട മാത്രയില്‍ കുട്ടി ഓടി റെയില്‍ പാതയിലേക്ക് കയറുകയും ഉടന്‍ ട്രെയിന്‍ വരുന്നത് കണ്ട പള്ളി ഇമാം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരേയും ട്രെയിന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു.

സംഭവം കണ്ടു നിന്ന കുട്ടിയുടെ മാതാവ് ബോധരഹിതയായി വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ചിറ്റുമൂല മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. കുലശേഖരപുരം കടത്തൂര്‍ മണ്ണടിശ്ശേരി ക്ഷേത്രത്തിന് സമീപത്തെ നെഴ്‌സറി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ് മരിച്ച അയ്ദ. താഹാമോന്‍ ഫെമിന ദമ്പതികളുടെ മകളാണ് അയ്ദ. അഹ്‌യാന്‍ സഹോദരാണ്.

നബീസത്താണ് ഇസ്മായില്‍ കുട്ടി മുസ്‌ലിയാരുടെ ഭാര്യ. ഫെമിന, ഫൈസല്‍(സഊദി) എന്നിവര്‍ മക്കളും താഹാമോന്‍, രിസ് വാന എന്നിവര്‍ മരുമക്കളുമാണ്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  13 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  13 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  13 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  13 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  13 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  13 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  13 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  13 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  13 days ago