HOME
DETAILS

ആദര്‍ശ വിപ്ലവം: പതിനായിരങ്ങള്‍ പങ്കെടുത്ത് സമസ്ത ആദര്‍ശ സമ്മേളനം

  
backup
January 11 2018 | 16:01 PM

samastha-adarasha-sammelanam


സൈനുല്‍ ഉലമാ നഗര്‍ (കൂരിയാട്): മതനവീകരണ പ്രസ്ഥാനങ്ങളുടെ ആശയ വൈകല്യങ്ങള്‍ക്കെതിരെ അഹ്‌ലു സുന്നയുടെ പ്രതിരോധപര്‍വ്വം തീര്‍ത്ത് സമസ്ത ആദര്‍ശ സമ്മേളനം ഉജ്വലമായി. മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്ര പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാന്‍ സമസ്ത പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം, പുത്തന്‍ വാദികളോട് സമസ്ത സ്വീകരിച്ച പ്രഖ്യാപിത നിലപാടിന്റെ പ്രസക്തി വിളിച്ചോതി. മത നവീകരണവാദികളുമായി സംഘടനാ ആദര്‍ശ സഹകരണങ്ങള്‍ പാടില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

രാജ്യത്ത് ഈയിടെ തല പൊക്കിയ ധ്രുവീകരണ പ്രവണതകളും ദലിത് പീഡനമുറകളും ഫാസിസ്റ്റ് ചിന്താഗതികളോടുള്ള അനാരോഗ്യകരമായ ചായ്‌വുകളും ഇതിനു ചൂട്ടുപിടിക്കുന്ന സര്‍ക്കാര്‍, പൊലിസ് നീക്കങ്ങള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു.

സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷ്യന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി എന്നിവര്‍ വിഷയാവതരണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  12 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  42 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago