സുരക്ഷ ഉറപ്പാക്കാന്‍ വെര്‍ച്വല്‍ ഐ.ഡി: എതിര്‍പ്പുമായി ആധാര്‍ വിരുദ്ധര്‍
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാക്കുന്നതിനായി 16 അക്ക താല്‍ക്കാലിക നമ്പര്‍ നല്കുന്ന വെര്‍ച്വല്‍ ഐ.ഡി സംവിധാനത്തിനെതിരേ ആധാര്‍ വിരുദ്ധര്‍ സുപ്രിം കോടതിയെ സമീപിച്ചു.
ആധാര്‍ കാര്‍ഡിലെ ബയോമെട്രിക് നമ്പറിനു പകരം താല്‍ക്കാലികമായി നല്കുന്ന 16 അക്ക നമ്പര്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇത് ഒരിക്കല്‍പോലും പരീക്ഷിച്ച് ഉറപ്പുവരുത്താത്തതും നടപ്പാക്കാന്‍ കഴിയാത്തതുമാണെന്നും ഇവര്‍ പറയുന്നു. ഈ സംവിധാനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും ആധാര്‍ വിരുദ്ധര്‍ അറിയിച്ചു.
സാങ്കേതിക തകരാറുകള്‍, പരിശോധിക്കാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഹരിക്കാനാണ് യു.ഐ.ഡി.എ.ഐ ശ്രമിക്കുന്നത്. അടുത്ത ആഴ്ച സുപ്രിം കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ശക്തമായി എതിര്‍ക്കും. ആധാറിന്റെ ആധികാരികതയെയും അത് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തേയും ചോദ്യം ചെയ്താണ് പരാതിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ആധാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ച്ച് ഒന്നുമുതല്‍ വെര്‍ച്വല്‍ ഐ.ഡി സംവിധാനം നടപ്പാക്കുമെന്നാണ് ആധാര്‍ അതോറിറ്റി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."