HOME
DETAILS
MAL
കുതിരപോയ ശേഷം ലായം അടക്കുന്നതുപോലെയാണ് വെര്‍ച്വല്‍ ഐ.ഡിയെന്ന് ചിദംബരം
backup
January 12 2018 | 02:01 AM
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ വെര്‍ച്വല്‍ ഐ.ഡിയെന്ന പുതിയ സംവിധാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം. കുതിരപോയ ശേഷം ലായം അടക്കുന്നതുപോലെയാണ് വെര്‍ച്വല്‍ ഐ.ഡി കൊണ്ടുവരുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ആധാറിന്റെ സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സംവിധാനമായ വെര്‍ച്വല്‍ ഐ.ഡിയെന്നത് അര്ഥമില്ലാത്തതാണെന്നും ചിദംബരം ആരോപിച്ചു.
ലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇതിനകം ആധാര്‍ നമ്പര്‍ നല്കി കഴിഞ്ഞത്. ഇതിനു ശേഷം സുരക്ഷിതത്വമെന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത് ആധാറിന്റെ സുരക്ഷിതത്വത്തിന് എത്രമാത്രം സാധുതയുണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."