സഊദി-ഇറാന്‍ ഹജ്ജ് കരാര്‍ യാഥാര്‍ഥ്യമായില്ല
റിയാദ്: ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകില്ല. ഏറെനാളത്തെ തര്‍ക്കത്തിനൊടുവില്‍ ഇറാനുമായുള്ള സഊദിയുടെ ഹജ്ജ് കരാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനിലെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടമായെന്ന് ഉറപ്പായത്.
വെള്ളിയാഴ്ച ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകളിലാണ് ഇറാനിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനികില്ലെന്ന് സഊദി നിലപാടെടുത്തത്. നേരത്തെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സഊദി അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സഊദി പറയുന്നത്. ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതില്‍ ഇറാന്‍ ദൈവത്തോട് ഉത്തരം പറയേണ്ടിവരുമെന്ന് സഊദി തീര്‍ഥാടക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തെ സഊദി രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ലെന്ന് സഊദി വ്യക്തമാക്കി. നേരത്തെ, മുസ്‌ലിമായ ഒരാളെയും തീര്‍ഥാടനം നടത്തുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്ന് സഊദി മന്ത്രിസഭ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാതെ സഊദിയിലേക്ക് ആരെയും ഹജ്ജിന് അയക്കില്ലെന്ന് ഇറാന്‍ ഹജ്ജ്കാര്യ മന്ത്രാലയം മേധാവി സഈദ് ഒഹാദി പറഞ്ഞു. ഇറാന്‍ ദേശീയ ടെലിവിഷന്‍ പ്രസ് ടി.വിയാണ് ഇക്കാര്യത്തില്‍ വിശദീകരണം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ മിനാ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനികളായിരുന്നു. 460 ഇറാനികളാണ് കഴിഞ്ഞ സെപ്റ്റംബറിലെ ദുരന്തത്തില്‍ മരിച്ചത്. സഊദിയുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് അന്ന് ഇറാന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ അനുകൂലിക്കുന്ന യമനിലെ ഹൂതികള്‍ക്കെതിരേയും സിറിയയിലെ അസദ് ഭരണകൂടത്തിനെതിരേയും സഊദി യുദ്ധംചെയ്യുകയും നിലപാട് കടുപ്പിക്കുകയും ചെയ്തതോടെയാണ് ഇറാനും സഊദിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നത്. മേഖലയിലെ പ്രമുഖ സുന്നി രാജ്യവും ശിഈ രാജ്യവും തമ്മിലുള്ള തര്‍ക്കം ഹജ്ജ് തീര്‍ഥാടനത്തെ ബാധിക്കുന്നത് ഇതാദ്യമാണ്.
ശിഈ നേതാവ് നിംര്‍ അല്‍ നിംറിന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് സഊദിയുടെ തെഹ്‌റാനിലെ എംബസി തീയിട്ട സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം നിലച്ചിരുന്നു. തെഹ്‌റാനിലെ സ്വിസ്റ്റര്‍ലന്റ് എംബസി വഴി തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് വിസ നല്‍കാമെന്നാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഹജ്ജ് യാത്രക്ക് ഇറാന്‍, സഊദി ദേശീയ വിമാനസര്‍വിസുകള്‍ തുല്യമായി ഉപയോഗിക്കണമെന്നും സഊദി നിര്‍ദേശം വച്ചിരുന്നു. എന്നാല്‍ ഇറാന്റെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത് നടപ്പാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."