വിഡിയോ നാലു മിനിറ്റ്; ചെലവ് എട്ട് ലക്ഷം
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അനാവശ്യ ചെലവും ധൂര്‍ത്തും ഒഴിവാക്കണമെന്ന് ധനമന്ത്രി പറയുമ്പോഴും ലക്ഷങ്ങള്‍ മുടക്കി ടൂറിസം വകുപ്പില്‍ തെയ്യം പരസ്യ വിഡിയോ നിര്‍മിക്കാന്‍ അനുമതി.
വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോക്ക് എട്ട് ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് നീക്കിവച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്ര ചെറിയ ഒരു വിഡിയോ നിര്‍മാണത്തിനായി ഇത്രയും ഭീമമായ തുക അനുവദിക്കുന്നത്. ഇത്തരത്തില്‍ തെയ്യം അവതരണത്തെകുറിച്ചുള്ള നാലു വിഡിയോകള്‍ നിര്‍മിക്കാനാണ് ടൂറിസം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി മാത്രം മാറ്റിവച്ചത് 32 ലക്ഷം രൂപയും.
ടൂറിസം വകുപ്പ്, വകുപ്പിന് കീഴിലുള്ള നൂനത പദ്ധതികള്‍ നടപ്പാക്കുന്ന ഡവലപ്‌മെന്റെ് ഓഫ് ഇന്നവേറ്റീവ് ടൂറിസം പ്രൊഡക്ട്‌സ് എന്നിവയാണ് എച്ച്.ഡി.ആര്‍ വിഡിയോകളും പനോരമിക് വീഡിയോയും നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്നത്. 1,12,10000 രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കാനാണ് ടൂറിസം അണ്ടര്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. നവീന ടൂറിസം ഉല്‍പ്പന്നങ്ങളുടെ വികസന പദ്ധതി എന്ന പേരിലാണ് ഉത്തരവിറങ്ങിയത്.
തെയ്യം വിഡിയോകള്‍ക്ക് പുറമെ ടൂറിസം പ്രമോഷന്‍ ലക്ഷ്യമിട്ടുള്ള എച്ച്.ഡിഎച്ച്.ആര്‍.ടി വിഡിയോ നിര്‍മാണത്തിന് ഏട്ടു ലക്ഷം വീതം ആറെണ്ണത്തിന് 48 ലക്ഷവും 360 ഡിഗ്രി പനോരമിക് വിഡിയോക്ക് മൂന്നു ലക്ഷം വീതം അഞ്ചെണ്ണത്തിന് 15 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. യഥാക്രമം നാലു മിനിറ്റും ഒരു മിനിറ്റും ദൈര്‍ഘ്യമുള്ള വിഡിയോകള്‍ക്കാണ് ഇത്ര വലിയ തുക അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിഡിയോചിത്രീകരണത്തിന് 95 ലക്ഷവും 15 ശതമാനം ജി.എസ്.ടിയായ 17.10 ലക്ഷം അടക്കം 1.12കോടിയാണ് ചെലവ്..
അതിനിടെ ടൂറിസം പ്രമോഷന്റെ മറവില്‍ നടക്കുന്ന ഈ വിഡിയോ നിര്‍മാണം ചിലര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനായുള്ളതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."