ബുള്ളറ്റ് ട്രെയിന്‍ ലക്ഷ്യം: ടാല്‍ഗോയുടെ അതിവേഗ കോച്ചുകള്‍ പരീക്ഷിച്ചു
ലക്നോ: ബുള്ളറ്റ് ട്രെയിനുകള്‍ അധികം താമസിയാതെ ഇന്ത്യന്‍ റെയില്‍ പാളങ്ങളും കീഴടക്കും. ബുള്ളറ്റ് ട്രെയിനുകളെന്ന ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം മുന്നില്‍ കണ്ട് സ്പാനിഷ് ടാല്‍ഗോയുടെ ലക്ഷ്വറി കോച്ചുകളുപയോഗിച്ചുള്ള ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ഉത്തര്‍പ്രദേശിലെ ഇസ്സത്നഗര്‍ സ്റ്റേഷനില്‍ നിന്നു ഭോജിപുര സ്റ്റേഷന് വരെയാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്.
മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയത്. അടുത്ത ഘട്ടമായി മധുര- പല്‍വേല്‍ റൂട്ടില്‍ നടത്തുന്ന പരീക്ഷണ ഓട്ടത്തില്‍ 180 കിലോമീറ്റര്‍ വേഗതയും ന്യൂഡല്‍ഹി- മുംബൈ റൂട്ടിലെ പരീക്ഷണ ഓട്ടത്തില്‍ 200-220 കിലോമീറ്റര്‍ വേഗതയും വര്‍ധിപ്പിക്കുമെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.
സ്പാനിഷ് ടാല്‍ഗോയുടെ ലക്ഷ്വറി കോച്ചുകളാണ് ട്രെയിനിനുള്ളത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച എന്ജിന് ഉപയോഗിച്ചാണ് ട്രെയിന്‍ ഓടിയതെന്നു അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 30 വര്‍ഷമായി ടാല്‍ഗോ ഇത്തരം കോച്ചുകള്‍ നിര്‍മിക്കുന്നു. 12ഓളം രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണ് ടാല്‍ഗോ കോച്ചുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."