HOME
DETAILS
MAL
ട്രംപ് ലോകത്തിന് ഭീഷണിയെന്ന് മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും
backup
February 05 2017 | 19:02 PM
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയെന്ന് സര്‍വേ. മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും ചിന്തിക്കുന്നത് ഈ രീതിയിലാണെന്ന് ഒപിനിയം ഒബ്സര്‍വര്‍ പോള്‍ പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു. ട്രംപിന്റെ മുസ്ലിം വിലക്കും അഭയാര്‍ഥി നയവുമാണ് സര്‍വേയില്‍ ചോദിച്ചത്. 64 ശതമാനം പേരും പറയുന്നത് ട്രംപ് അന്താരാഷ്ട്രതലത്തില്‍ ഭീഷണിയാണെന്നാണ്. ട്രംപ് അപകടകാരിയാണെന്ന് 50 ശതമാനം പേരും അസ്ഥിരതയുണ്ടാക്കുമെന്ന് 39 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആറു ശതമാനം പേര് മാത്രമാണ് ട്രംപ് മികച്ച പ്രസിഡന്റാകുമെന്ന് അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."