റൊമാനിയയില്‍ അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യാം
ബുക്കാറസ്റ്റ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന ഉത്തരവ് റൊമാനിയ മരവിപ്പിച്ചു. ഞായറാഴ്ച ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ലക്ഷക്കണക്കിന് ജനങ്ങളാണ് വിവാദ ഉത്തരവിനെതിരേ തെരുവുകളില്‍ പ്രക്ഷോഭം നടത്തിയത്.
രാജ്യം ഭിന്നിക്കാതിരിക്കാനാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി സോറിന് ഗ്രിന്ഡെനോ പറഞ്ഞു. സര്‍ക്കാര്‍ രാജിവയ്ക്കുകയോ തീരുമാനം റദ്ദാക്കുകയോ ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നത്. ഈ മാസം 10 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചത്. ഉത്തരവുപ്രകാരം അഴിമതി നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ഉത്തരവ് പിന്‍വലിച്ചതോടെ അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തടസമുണ്ടാകില്ല.
1989ലെ കമ്മ്യൂണിസ്റ്റ് പതനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് റൊമാനിയയില്‍ ഉണ്ടായത്. ഇടതുപക്ഷ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി.എസ്.ഡി) ആണ് പ്രക്ഷോഭത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."