യു.എസും അപരാധികള്‍: ട്രംപ്
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനെ പ്രതിരോധിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചത് അമേരിക്ക നടത്തിയ കൊലപാതകങ്ങളെ. ഫോക്സ് ന്യൂസിന് ട്രംപ് നല്കിയ അഭിമുഖത്തിലാണ് തങ്ങളും നിരവധിപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞത്.
റഷ്യ സിറിയയിലും മറ്റും നടത്തുന്ന കൂട്ടക്കൊലകളെ കുറിച്ചാണ് അഭിമുഖത്തില്‍ അവതാരകന് ബില്‍ ഒറെയ്ലി ട്രംപിനോട് ചോദിച്ചത്. ഇതിനു മറുപടിയായി ട്രംപ് പറഞ്ഞത് അവിടെ നിരവധി കൊലയാളികളുണ്ട്. നമ്മുടെ രാജ്യത്തും കൊലയാളികള്‍ ഇല്ലേയെന്നും അമേരിക്ക നിരപരാധികളുടെ രാജ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നുമായിരുന്നു ട്രംപിന്റെ മറുചോദ്യം.
പുടിനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍വച്ചാണ് ഫോക്സ് ന്യൂസിന് അഭിമുഖം അനുവദിച്ചത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച വൈകിട്ട് സൂപ്പര്‍ ബൗള്‍ പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തു.
ഐ.എസിനെതിരേ പോരാടാന്‍ അമേരിക്കക്ക് റഷ്യയുടെ പിന്തുണയും സഹായവും ആവശ്യമുണ്ട്. താന്‍ എല്ലാ ജനങ്ങളെയും ബഹുമാനിക്കുന്നയാളാണ്. അതുപോലെ റഷ്യന്‍ പ്രസിഡന്റിനെയും.
റഷ്യയുമായി സഹകരിക്കുന്നതാണ് അവരെ തനിച്ചു നടക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത്. കള്ളവോട്ട് നേടിയാണ് താന്‍ വിജയിച്ചതെന്ന വാദത്തെ തള്ളിക്കളയുന്നതായും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."