HOME
DETAILS

ഇത് വിദ്യാസമ്പന്നരുടെ മന്ത്രിസഭ

  
backup
May 28 2016 | 19:05 PM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8

ജലീല്‍ അരുക്കുറ്റി


കൊച്ചി: ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പിണറായി വിജയന്റെ മന്ത്രിസഭയില്‍ എസ്.എസ്.എല്‍.സിക്കാര്‍ മുതല്‍ ഡോക്ടറേറ്റ് നേടിയവര്‍ വരെ. 19 അംഗമന്ത്രിസഭയില്‍ നാല് പേര്‍ ഒഴികെ എല്ലാവരും ഉന്നതവിദ്യാഭ്യാസമുള്ളവരാണെന്നത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള മന്ത്രിസഭയുടെ പ്രതിഛായ വര്‍ധിപ്പിക്കുകയാണ്.
മന്ത്രിമാരില്‍ അധികപേരും നിയമബിരുദധാരികളാണെന്നതാണ് മറ്റൊരു പ്രത്യേകത. നിയമമന്ത്രി ഉള്‍പ്പടെ ആറ് പേരാണ്് നിയമബിരുദം കരസ്ഥമാക്കിയവര്‍. അധ്യാപകരംഗത്ത് നിന്ന് വന്നവര്‍ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പടെ മൂന്നുപേരാണ്. പുതിയ നിയമസഭയുടെ ഹെഡ് മാസ്റ്ററായി മാറുന്ന നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മേലാറ്റൂര്‍ ആര്‍.എം ഹൈസ്‌ക്കൂളിലെ അധ്യാപകപരിചയസമ്പത്തുമായിട്ടാണ് ചുമതലയേല്‍ക്കുന്നതെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സഭയിലെ എന്‍ജിനീയര്‍ കൂടിയാണ്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്ന് എം.എസ്.സി എന്‍ജിനിയറിങ് ബിരുദം നേടിയ ശശി സര്‍ക്കാര്‍ സര്‍വിസിലെ സേവനത്തിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നാല് ബിരുദധാരികളുണ്ട്്. രണ്ടുപേരാണ് മന്ത്രിസഭയിലെ ഡോക്ടറേറ്റ് നേടിയ പ്രഗല്‍ഭര്‍. ധനമന്ത്രിയായ ഡോ. തോമസ് ഐസക്ക് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ധനശാസ്ത്രത്തില്‍ പി.എച്ച്.ഡി എടുക്കുകയും തിരുവനന്തപുരം വികസനപഠനകേന്ദ്രത്തില്‍ ഫെലോ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പി.എച്ച്.ഡി ബിരുദധാരി ഇടതുസ്വതന്ത്രനായി വിജയിച്ച് തദേശസ്വയംഭരണ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി ജലീലാണ്. 1921 മലബാര്‍ കലാപത്തെക്കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടിയ കെ.ടി ജലീല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര അധ്യാപകന്‍ കൂടിയായിരുന്നു.


കൂടാതെ മന്ത്രിസഭയിലെ പ്രൊഫസര്‍ വിദ്യാഭ്യാസ മന്ത്രിയായ സി. രവീന്ദ്രനാഥാണ്. രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അദ്ദേഹം തൃശൂര്‍ സെന്റ് തോമസ് കോളജിലെ അധ്യാപകജീവിതത്തില്‍ നിന്നാണ് രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. മന്ത്രിസഭയിലെ മറ്റൊരു അധ്യാപിക ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്.
നിയമമന്ത്രി എ.കെ ബാലന്‍, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, വനം മന്ത്രി കെ. രാജു, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് മന്ത്രിസഭയിലെ നിയമജ്ഞര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജി. സുധാകരന്‍ കവിയെന്ന നിലയിലും ശ്രദ്ധേയനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ബിരുദധാരികളായ മറ്റ് മന്ത്രിമാര്‍.
 തീഷ്ണമായ പൊതുപ്രവര്‍ത്തനത്തിന്റെയും  ദാരിദ്രത്തിന്റെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍.


എസ്.എസ്.എല്‍.സി വിജയിച്ച ശേഷം തുടര്‍വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് ഇവര്‍. എന്നാല്‍ സഹകരണമന്ത്രി എ.സി മൊയ്തീന്‍ വടക്കാഞ്ചേരി ഗവ.ബോയ്‌സ് എച്ച്.എസ്.എസ് 1970 ലെ ബാച്ചില്‍ പരാജയപ്പെട്ടതോടെ തുടര്‍വിദ്യാഭ്യാസത്തിന് മുതിരാതെ പൊതുരംഗത്ത് സജീവമാകുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago