HOME
DETAILS

മാലിന്യ കൂമ്പാരത്താല്‍ ചന്തം കെടുന്ന നെടുമങ്ങാട് ചന്ത

  
backup
January 13 2018 | 02:01 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a

നെടുമങ്ങാട്: മലയോര നാട്ടിലെ ഏറ്റവും വലിയ വ്യാപാര വിപണന കേന്ദ്രമായ നെടുമങ്ങാട് മാര്‍ക്കറ്റിലും പരിസരങ്ങളിലും മാലിന്യക്കൂമ്പാരം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി.
മാലിന്യക്കൂമ്പാരം ചീഞ്ഞുനാറി അവിടെയാകെ അസഹനീയമായ ദുര്‍ഗന്ധം വമിക്കുകയാണ്.
മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികളും വ്യാപാരികളും പ്രതിഷേധിച്ചിട്ടും നെടുമങ്ങാട് നഗരസഭാ അധികൃതരാര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തുകയാണെന്നാണ് പൊതുജന സംസാരം.
ഈ മാര്‍ക്കറ്റിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് വ്യാപാരികള്‍ക്ക് ദുര്‍ഗന്ധവും ശ്വസിച്ച് കച്ചവടം നടത്തേണ്ട അവസ്ഥയാണുള്ളത്.
മാലിന്യ കൂമ്പാരം ചീഞ്ഞുനാറാന്‍ തുടങ്ങിയത്തില്‍ പിന്നെ സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലേക്കെത്തുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികളുടെ പരാതി.
മാര്‍ക്കറ്റിന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന നെടുമങ്ങാട് മുസ്‌ലിം ജമാ അത്തിലെ മദ്‌റസയിലേക്കെത്തുന്ന കുട്ടികള്‍ക്കും, അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും,കൂട്ടിരുപ്പുകാര്‍ക്കും, വഴിയാത്രക്കാര്‍ക്കുമൊക്കെ ഇവിടെനിന്നും ഉയരുന്ന ദുര്‍ഗന്ധം സഹിച്ച് ജീവിക്കേണ്ട അവസ്ഥയാണുള്ളത്.
അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളില്‍ സിംഹ ഭാഗവും ജൈവമാലിന്യങ്ങളാകെയാല്‍ ഇവയാകമാനം അഴുകി പുഴുവരിച്ച് തുടങ്ങിയിരിക്കുകയാണ്.
മാലിന്യക്കൂമ്പാരത്തില്‍ രൂപപ്പെടുന്ന മലിനജലത്തില്‍ മുട്ടയിട്ട് കൊതുകും പെരുകുന്നുണ്ട്.
ചന്തയ്ക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ബയോ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് പത്തുമാസത്തോളമായി അന്നുമുതലുള്ള മുഴുവന്‍ മാലിന്യങ്ങളുമാണിവിടെ കുന്നുകൂടി കിടക്കുന്നത്.
ബയോ ഗ്യാസ് പ്ലാന്റ് ശരിയാക്കിയാലും നിലവില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം പുറത്തേയ്ക്ക് നീക്കം ചെയ്യുകയേ നിവൃത്തിയുള്ളു , ഇതിനായുള്ള സ്ഥലം ലഭ്യമാകാത്തതിനാലാണ് മാലിന്യം നീക്കം ചെയ്യാത്തതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
നഗരസഭാ കാര്യാലയത്തിന് പുറകുവശത്തായി പ്രവര്‍ത്തിച്ചിരുന്ന മണ്ണിര കമ്പോസ്റ്റ് യൂനിറ്റും നിലവില്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുകയാണ്.
മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയവും കുറ്റമറ്റതുമായ അനവധി മാര്‍ഗങ്ങളുള്ള ഈ കാലഘട്ടത്തിലാണ് ഓരോ തടസ്സവാദങ്ങള്‍ ഉന്നയിച്ച് നഗരസഭാ അധികൃതര്‍ മാലിന്യ പ്രശ്‌നത്തെ നിസാരവല്‍ക്കരിക്കുന്നത്. മുന്‍കാലങ്ങളില്‍ നഗരസഭാ പ്രദേശത്തെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പറഞജ് നഗരസഭയും മറ്റ് ജനപ്രതിനിധികളും കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയത് വെറും പ്രഹസനം മാത്രമായിരുന്നൂ എന്നുള്ളതിന് നെടുമങ്ങാട് മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം ഏറ്റവും വലിയ ഉദാഹരണമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  19 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  38 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago