ട്രെയിന്‍ തട്ടി മരിച്ച മദ്‌റസ അധ്യാപകനും കൊച്ചുമകള്‍ക്കും കണ്ണീരോടെ വിട
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച മദ്‌റസ അധ്യാപകനും കൊച്ചുമകള്‍ക്കും ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നല്‍കി.
തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്‍ ഫൈസല്‍വീട്ടില്‍ ഇസ്മായില്‍ കുട്ടി മുസ്‌ലിയാരുടേയും കൊച്ചുമകള്‍ അയ്ദയുടെയും വിയോഗം നാടിന്റെ നൊമ്പരമായി.
റെയില്‍വേ ക്രോസ് കടന്ന് പുഞ്ചിരി തൂകി എത്തുന്ന മകള്‍ അയ്ദയുടെ ഓമന മുഖം കണ്ട് സന്തോഷം കൊള്ളുന്ന മാതാവ് ഫെമിന ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന കാഴ്ച നാട്ടുകാരെ ആകെ തീരാ സങ്കടത്തിലാക്കി.
മകള്‍ അയ്ദായെ സമീപത്തെനഴ്‌സറി സ്‌കൂളില്‍ നിന്നും കൂട്ടി വരുന്നതിനിയിലാണ് ഫെമിനയുടെ പിതാവും മകളും അപകടത്തില്‍പ്പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട ഉസ്താദിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ആശുപത്രിയിലും വീട്ടിലുമായി ഒഴുകിയെത്തിയത്.
ഉസ്താദിന്റെ മകന്‍ ഫൈസലും, മരുമകനും മരണപ്പെട്ട അയ്ദയുടെ പിതാവുമായ താഹാമോന്‍ വിദേശത്ത് നിന്നും 11 ഓടെ വീട്ടില്‍ എത്തിയിരുന്നു. മകള്‍ ഫെമിനായെ വിവാഹം ചെയ്ത അയച്ചത് കായംകുളത്തായിരുന്നു. ഭര്‍ത്താവ് താഹാമോന്‍ വിദേശത്ത് ആയിരുന്നത് കൊണ്ടാണ് ഇവര്‍ തഴവയില്‍ താമസമാക്കിയത്. ഇസ്മായില്‍ കുട്ടി മുസ്‌ലിയാര്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മുപ്പത്തിമൂന്ന് വര്‍ഷക്കാലമായി പുത്തന്‍തെരുവ് ഷെരീഅത്തുല്‍ ഇസ്‌ലാം ജമാഅത്തിന്റെ കീഴിലുള്ള അംമ്പിശ്ശേരി തൈക്കാവ് പള്ളിയിലേ ഇമാമും മദ്‌റസ അധ്യാപകനുമായിരുന്നു. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്ന മദ്‌റസ കലാ സാഹിത്യോത്സവത്തില്‍ നിറ സാനിധ്യമായിരുന്നു.
ഞയറാഴ്ച തൊടിയൂരില്‍ വെച്ച് നടക്കുന്ന മേഖലാ മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാനിരിക്കെയാണ് ഉസ്താദിന്റെ വിയോഗം.
ചിറ്റുമൂല മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 12.30 ഓടേ ഇരുവരേയും ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."