HOME
DETAILS

സംസ്ഥാനത്ത് ജലനയം വേണമെന്ന ആവശ്യം ശക്തം

  
backup
May 28 2016 | 19:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86

കോഴിക്കോട്: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യക്തമായ ജലനയം വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചയും ഉഷ്ണവുമാണ് ഇത്തവണയുണ്ടായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജലനയം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്  ജലശാസ്ത്രജ്ഞന്‍മാര്‍ ആവശ്യപ്പെടുന്നത്.  ഈ വേനലില്‍ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി വരെ ചൂട് കൂടിയപ്പോള്‍ കോഴിക്കോട്ടും കണ്ണൂരും 39 വരെ താപനില ഉയര്‍ന്നിരുന്നു.
നേരത്തെ വരള്‍ച്ച നേരിടാന്‍ എല്ലാ വീടുകള്‍ക്കും ജലസംഭരണികള്‍ വേണമെന്നും അത്തരം വീടുകള്‍ക്ക് മാത്രമേ പ്ലാന്‍ അനുവദിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. പിന്നീട് ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ചയുണ്ടായതോടെ മഴവെള്ള സംഭരണിയെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങി.


കേരളത്തില്‍ ഒരു വര്‍ഷം 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ലോക ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തില്‍ ലഭിക്കുന്നതെന്നാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇത്തവണ ചൂട് കൂടിയതും വരള്‍ച്ച കഠിനമായതും കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ള ലഭ്യത കുറവായതുകാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇടപെട്ട് വെള്ളം എത്തിച്ചുനല്‍കുകയാണ്.
മഴവെള്ളത്തിന്റേയും മറ്റ് ജലസ്രോതസുകളുടേയും ദുരുപയോഗമാണ് ഇപ്പോള്‍ നേരിടുന്ന കടുത്തകുടിവെള്ള പ്രതിസന്ധിക്ക് കാരണമെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചുപോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ വേണ്ടരീതിയില്‍ ഇല്ലാത്തതുകാരണം ഓരോ മഴയിലും ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ ഒലിച്ചിറങ്ങിപോകുകയാണ്.
2003-04 വര്‍ഷത്തില്‍ തുലാവര്‍ഷം ചതിച്ചതുമൂലമുണ്ടായ വരള്‍ച്ചയ്ക്ക് സമാനമായ വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെട്ടത്. പുതിയ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വേനല്‍ തടയുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ ജലസേചന മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  11 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago