ഇ- പോസ് മെഷിന് സ്ഥാപിച്ച റേഷന്‍കടകളില്‍ റേഷന്‍ വിതരണം മുടങ്ങി
കൊല്ലം: ഇ-പോസ് മെഷിന് സ്ഥാപിച്ച കടകളില്‍ റേഷന്‍ സാധനങ്ങള്‍ തൂക്കി നല്കാത്തതിനാല് കരുനാഗപ്പള്ളിയില്‍ റേഷന്‍ വിതരണം മുടങ്ങി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എ.കെ.ആര്.ആര്.ഡി.എ നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ ഇ-പോസ് മെഷിന് സംവിധാനം സ്ഥാപിച്ച കടകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി തൂക്കി കടകളില്‍ എത്തിക്കാത്തതില്‍ അധികൃതര്‍ തയാറാകാത്തതിനാല്‍ താലൂക്കിലെ റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്.
മുഖ്യമന്ത്രി റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുറവ് വരാതെ വ്യാപാരിക്ക് തൂക്കം ഉറപ്പ് വരുത്തി കടകളില്‍ ഇറക്കി നല്‍കാമെന്നു ഉത്തരവ് നല്‍കിയിട്ടും അത് നടപ്പിലാക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. അതിനാല്‍ ഇ പോസ് മെഷീന് സ്ഥാപിച്ച കടകളില്‍ തൂക്കത്തില്‍ കുറവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമ്പോള്‍ കുറവ് വരുന്ന സാധനങ്ങള്‍ പുറത്തു നിന്നും വ്യാപാരികള്‍ വാങ്ങിക്കൊടുക്കേണ്ട ഗതികേടിലാണ്. തുച്ഛ്മായ വരുമാനക്കാരായ വ്യാപാരികള്‍ക്ക് ഇതു കൂടി താങ്ങാനുള്ള ശേഷിയില്ല. തൂക്കാതെ നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വ്യാപാരികള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതില്‍ പ്രലോഭിച്ചും കടകള്‍ സസ്പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അധികൃതര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണ്.
ഇത്തരം സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യത ഉറപ്പു വരുത്തി കടകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനന് പിള്ള ആവശ്യപ്പെട്ടു.
തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി അധ്യക്ഷനായി . എ.എ റഹീം, പറക്കുളം സലാം, സത്യശീലന് പിള്ള, വി.രഥന്, ലാലു കെ.ഉമ്മന്‍, രാജേഷ് കുമാര്‍, ബാബു ശക്തികുളങ്ങര, അനീറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."