തദ്ദേശ ഭരണസ്തംഭനത്തിനെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം
ഫറോക്ക്: തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല. അധികാരം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് രാഷ്ട്രപിതാവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.
പതിറ്റാണ്ടുകള്‍ കാത്തിരുന്നാണ് ഈ മഹത്തായ ആശയം രാജ്യത്തു നടപ്പാക്കിയത്. എന്നാല്‍ കേരളത്തില്‍ ഇതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫറോക്ക് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എന്‍.സി അബ്ദുറസാഖ്, മുനിസിപ്പല്‍ സെക്രട്ടറി വി. മുഹമ്മദ് ബഷീര്‍, നഗരസഭാധ്യക്ഷ പി. റുബീന, അസ്‌കര്‍ ഫറോക്ക്, കെ.എം.സി.സി റിയാദ് ചാപ്റ്റര്‍ സെക്രട്ടറി മൊയ്തീന്‍കോയ പെരുമുഖം, കെ. അബ്ദുല്‍ വാഹിദ്, ഷംസീര്‍ പാണ്ടികശാല, കെ. കുമാരന്‍, പി.വി ഷാഹുല്‍ ഹമീദ്, സി.എച്ച് സൈതലവി, വീരാന്‍ വേങ്ങാട്ട്, സമദ് പെരുമുഖം, പി.കെ ജാഫര്‍, കബീര്‍ കല്ലംപാറ, കെ.പി സുബൈര്‍, സലാം മാട്ടുമ്മല്‍ സംസാരിച്ചു.
കോഴിക്കോട്: അധികാര വികേന്ദ്രീകരണം ഇല്ലാതാക്കി കേന്ദ്രീകരണം നടപ്പാക്കുകയാണ് ഇടതു മുന്നണി സര്‍ക്കാരെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസ്തംഭനത്തിനെതിരേ മുസ്‌ലിം ലീഗ് സൗത്ത്, നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റികള്‍ നടത്തിയ സായാഹ്ന ധര്‍ണ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എസ്.വി ഉസ്മാന്‍കോയ അധ്യക്ഷനായി. എന്‍.സി അബൂബക്കര്‍, എസ്.വി ഹസന്‍കോയ, കെ. മൊയ്തീന്‍കോയ, സി. അബ്ദുറഹ്മാന്‍, ആയിഷാബി പാണ്ടികശാല, ഷമീല്‍ തങ്ങള്‍, കെ.ടി ബീരാന്‍ കോയ, ശ്രീകല, നിര്‍മ്മല, സൗഫിയ അനീഷ്, എം.കെ ഹംസ, അഡ്വ. എ.വി അന്‍വര്‍ സംസാരിച്ചു.
ഫറോക്ക്: ചെറുവണ്ണൂര്‍ നല്ലളം മേഖലാ മുസ്‌ലിം ലീഗ് നടത്തിയ സായാഹ്ന ധര്‍ണ സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മേഖലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. കുഞ്ഞാമുട്ടി അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് യു. പോക്കര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.വി ശമീല്‍ തങ്ങള്‍, കെ. അബ്ദുല്‍ ഖാദര്‍, എം.കെ ഹസ്സന്‍ കോയ, സഹീര്‍ നല്ലളം, സി.കെ കോമു, കെ. ആദം, വി. ശിഹാബ്, എ. അഹമ്മദ് കോയ, പി. തന്‍സി, പി.പി മൊയ്തീന്‍, കെ. അബ്ദുല്‍ റഷീദ്, മന്‍സൂര്‍ അരീക്കാട് സംസാരിച്ചു. റിയാസ് അരീക്കാട് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."