വാടക വാഹനങ്ങള്‍ മറിച്ചു വില്‍ക്കുന്ന സംഘം കൊടുവള്ളിയില്‍ പിടിയില്‍
കൊടുവള്ളി: വാടകക്കെടുത്ത വാഹനങ്ങള്‍ ഉടമകളറിയാതെ മറിച്ചു വില്‍ക്കുന്ന സംഘത്തെ കൊടുവള്ളി പൊലിസ് പിടികൂടി. ചാത്തമംഗലം കളന്‍തോട്് തത്തമ്മ പറമ്പത്ത് മാനിക്ക എന്ന മുഹമ്മദ് റജ്‌നാസ് (27), കൊടുവള്ളി വാവാട് പട്ടരുമണ്ണില്‍ ഷമീര്‍, വൈത്തിരി പൊഴുതന കുനിയില്‍ ജംഷിദ് (37) എന്നിവരാണ് പിടിയിലായത്.
2016 ഡിസംബറില്‍ ചാത്തമംഗലം ആറങ്ങോട് പുറായില്‍ അബ്ദുല്‍ റഹീമില്‍ നിന്നും മുഹമ്മദ് റജ്‌നാസ് വെളുത്ത നിറത്തിലുള്ള കെ.എല്‍ 57 എന്‍ 460 മാരുതി ആള്‍ട്ടോ കാര്‍ വാടകക്കെടുത്തിരുന്നു. എന്നാല്‍ റജ്‌നാസ് കാര്‍ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് കാര്‍ വാവാട് സ്വദേശിയായ ശമീര്‍ വഴി പൊഴുതന സ്വദേശിയായ ജംഷിദിന്റെ കൈയിലെത്തുകയായിരുന്നു. ഈ കാര്‍ നിറം മാറ്റി കറുപ്പാക്കുകയും കാസര്‍കോട് അപകടത്തില്‍പ്പെട്ട് ഉപയോഗ യോഗ്യമല്ലാതായ കെ.എല്‍ 14ആര്‍. 7967 വാഹനത്തിന്റെ ചെയ്‌സ് നമ്പര്‍ പറിച്ചെടുത്ത് ആള്‍ട്ടോ കാറില്‍ ഘടിപ്പിച്ച് ഓടിക്കുകയുമായിരുന്നു. ഈ മാസം ഏഴിനാണ് കാര്‍ വാടകക്ക് വാങ്ങിച്ച മുഹമ്മദ് റജ്‌നാസിനെ കൊടുവള്ളി എസ്.ഐ കെ. പ്രജീഷ്, ജൂനിയര്‍ എസ്.ഐ ഷറഫുദ്ധീന്‍, എ.എസ്.ഐ മാരായ വിനോദ് , ജ്യോതി , അബ്ദുല്‍ റഹിം എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയത്.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ റജ്‌നാസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റജ്‌നാസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ടണ്ട് പേരേയും പൊലിസ് പിടികൂടുന്നത്. ഇവരെ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."