സംസ്ഥാന ഇന്റര്‍സ്കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് പാവണ്ടൂരില്‍ തുടക്കം വയനാടിന് ജയം
ബാലുശ്ശേരി: വോളിബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റര്‍ സ്കൂള്‍ വോളീബോള്‍ ചാംപ്യന്‍ഷിപ്പിന് കാക്കൂരിലെ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വിവിധ ജില്ലകളില്‍ നിന്നും 12 പുരുഷ ടീമുകളും ഏഴ് വനിതാ ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും.
ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന നിര്‍വഹിച്ചു. കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല അധ്യക്ഷയായി. മുന്‍ ഐ.ജിയും ഇന്ത്യന്‍ വോളീബോള്‍ മുന്‍ ക്യാപ്റ്റനുമായ ജോര്‍ജ് ജോസ് മുഖ്യാതിഥിയായിരുന്നു. സി.സത്യന്, ഒ.കെ കൃഷ്ണദാസ്, പി. രാജീവന്, കെ.കെ മൊയ്തീന്‍കോയ, സി.പി നരേന്ദ്രനാഥ്, ടി. ജയരാജന്, എ. ശ്രീജിത്, ഷാഹിര്‍ കുട്ടമ്പൂര്, വി.കെ മോഹനന്, കുട്ടപ്പക്കുറുപ്പ് സംസാരിച്ചു.
ഉദ്ഘാടന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറം വയനാടിനെ 25-20, 25-14, 25-7 എന്ന സ്കോറിന് ഏകപക്ഷീയമായ മൂന്നു സെറ്റിന് പരാജയപ്പെടുത്തി. പിന്നീട് നടന്ന മത്സരങ്ങളില്‍ തിരുവനന്തപുരം കോട്ടയത്തേയും കണ്ണൂര്‍ ആലപ്പുഴയേയും ആതിഥേയരായ കോഴിക്കോട് പാലക്കാടിനേയും എറണാകുളം കാസര്‍കോടിനേയും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ വയനാട് കോട്ടയത്തേയും കോഴിക്കോട് എറണാകുളത്തേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."