പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുെന്നന്ന് ആരോപണം
കല്‍പ്പറ്റ: ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് റിട്ടയേര്‍ഡ് ചിത്രകലാ അധ്യാപകന്‍ കെ.ആര്‍ കൃഷ്ണന്‍കുട്ടി. 2016 മെയ് മാസം 31ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍നിന്നു വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് ആവശ്യമായ പേപ്പറുകള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതാണ്.
എന്നാല്‍ 20 മാസം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം സര്‍വിസ് ബുക്ക് അടക്കമുള്ള രേഖകള്‍ നല്‍കിയിട്ടും ഓഫിസില്‍ തിരക്കാണെന്ന മറുപടിയാണ് ലഭിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ റിട്ടയേഡ് അധ്യാപകന്‍ പറഞ്ഞു.
ജോലിക്കിടയില്‍ 15 മാസത്തോളം സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് രജിസ്‌ട്രേഡ് ആയി ലീവിന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ ലീവ് കഴിഞ്ഞെത്തിയപ്പോള്‍ ലീവ് കിട്ടിയില്ലെന്ന മറുപടിയാണ് ഹെഡ്മാസ്റ്റര്‍ നല്‍കിയത്. ഇക്കാരണത്താല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ നാലുതവണ ഹിയറിങ് നടത്തുകയും ശമ്പളവര്‍ധന നിഷേധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ജോലിയില്‍ പ്രവേശിക്കുന്നതിനും സാധിച്ചില്ല.
പിന്നീട് സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടുകയും ലോണ്‍ എടുത്ത് നിര്‍മിച്ച വീട് തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ ജപ്തി ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഉദാരമതികളുടെ സഹായത്തോടെ വാടക വീട്ടിലാണ് കഴിയുന്നതെന്നും അധ്യാപകന്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി അര്‍ഹതപ്പെട്ട പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ച് തരണമെന്നും കെ.ആര്‍. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."