ജനാധിപത്യ നിഷേധത്തിനെതിരേ വിദ്യാര്‍ഥി പ്രതിരോധം: എം.എസ്.എഫ് ജില്ലാ റാലി ഇന്ന്
കല്‍പ്പറ്റ: ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ഥി പ്രതിരോധം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയില്‍ വിദ്യാര്‍ഥി റാലിയും പൊതു സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടി മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-കേരള ഭരണത്തിന്റെ പിന്‍ബലത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും ജനാധിപത്യ നിഷേധങ്ങള്‍ക്കും എതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി യൂനിറ്റ് തലങ്ങളില്‍ പഠന ക്ലാസുകള്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ നേതൃസംഗമവും നിയോജക മണ്ഡലം തലത്തില്‍ പ്രതിനിധി സമ്മേളനവും നടത്തി. ഇന്ന് മൂന്നിന് എസ്.കെ.എം.ജെ സ്കൂള്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുക. റാലിക്ക് ശേഷം വിജയ പമ്പ് പരിസരത്ത് പൊതുസമ്മേളനവും നടക്കും.
യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് സി മൊയ്തീന്‍കുട്ടി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, സെക്രട്ടറി അസറുദ്ദീന് കല്ലായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."