മെട്രോ കാണാന്‍ ഗോത്രവിദ്യാര്‍ഥികള്‍ ഇന്ന് ചുരമിറങ്ങും
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ ഗോത്രായനം പഠനയാത്ര ഇന്ന് വൈകിട്ട് ആറിന് സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പുറപ്പെടും.
പഠനമികവിന്റെയും വിദ്യാലയത്തിലെ ഹാജരിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 32 വിദ്യാര്‍ഥികളാണ് കൊച്ചി മെട്രോയടക്കം ഉള്‍പ്പെടുത്തിയുള്ള പഠനയാത്രയില്‍ പങ്കെടുക്കുന്നത്. കാട്ടുനായ്ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളിലെ 26 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമാണ് സംഘത്തിലുളളത്.
ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും വിദ്യാര്‍ഥി സംഘത്തെ യാത്രയാക്കാന്‍ എത്തും.
ജനുവരി 14ന് രാവിലെ ആലുവ വൈ.എം.സി.എയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒന്‍പതിനാണ് മെട്രോ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ കലക്ടര്‍ എസ് സുഹാസ് മെട്രോ സ്റ്റേഷനില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാനെത്തും. തുടര്‍ന്ന് കുട്ടികളടോപ്പം യാത്രയില്‍ പങ്കെടുക്കും. എറണാകുളം ഡി.ടി.പി.സിയാണ് യാത്രക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. മെട്രോ യാത്രക്കു ശേഷം കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം പര്യടനം നടത്തും.
15ന് രാവിലെ വയനാട്ടില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പഠനയാത്ര സജ്ജീകരിച്ചത്.
യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പ്രധാനധ്യാപകരുടെയും പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ ഉദ്യോഗസ്ഥരുടെയും യോഗം വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫിസില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."