ജാമിഅ: സമ്മേളന പ്രചാരണജാഥ ഇന്ന് സമാപിക്കും
പാനൂര്‍: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളന പ്രചാരണാര്‍ഥം കണ്ണൂര്‍ ജില്ലാ സ്റ്റുഡന്റ് ഫോറം സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ ഇന്ന് സമാപിക്കും. കമ്പില്‍, കണ്ണൂര്‍, വാരം, മുണ്ടേരി, ഇരിക്കൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവടങ്ങളില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. സമാപന സമ്മേളനം ഇന്ന് കൊളവല്ലൂര്‍ ജമാലിയ്യ അറബിക് കോളജില്‍ കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. ഇന്നലെ രാമന്തളി 17 ശുഹദാ മഖാമില്‍ നിന്നാണ് ജാഥ പ്രയാണമാരംഭിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.കെ ഹംസ ഹാജി, കബീര്‍ ഫൈസി ചെറുകോട്, അബ്ദുസ്സമദ് മുട്ടം, എ.കെ അബ്ദുല്‍ ബാഖി, അഫ്‌സല്‍ രാമന്തളി, ഷബീര്‍ പുഞ്ചക്കാട്, സുറൂര്‍ പാപ്പിനിശ്ശേരി, ബഷീര്‍ പാലക്കോട് സംസാരിച്ചു.
ചപ്പാരപ്പടവില്‍ നടന്ന സമാപന സമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ അബ്ദുശ്ശുക്കൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഇര്‍ഫാന്‍ പെരുമളാബാദ് അധ്യക്ഷനായി. ജംഷീര്‍ ഫൈസി ആലക്കാട്, ഹാഫിസ് മുഹമ്മദ് ശിബിലി, അബ്ദുല്ല മാണിയൂര്‍, യൂനുസ് പടന്നോട്ട്, ജാസിം ഹസ്സന്‍, സഫ്‌വാന്‍ നൂഞ്ഞേരി, ശുഹൈബ് മാലൂര്‍, ശംസുദ്ദീന്‍ പട്ടുവം, ഹാഫിസ് ത്വയ്യിബ്, ശരീഫ് കണ്ണൂര്‍ സിറ്റി, ഹാഫിസ് ആരിഫ്, ഖലീല്‍ കാസര്‍കോട്, ആശിഖ് തെന്നട, ഹാഫിസ് സമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."