ജീവിതവിശുദ്ധിയാല്‍ സൗരഭ്യം പടര്‍ത്തിയ നേതാവ്
തലശേരി: ഇന്നലെ നിര്യാതനായ കോണ്‍ഗ്രസ് നേതാവ് എം.പി കൃഷ്ണന് നായര്‍ ലാളിത്യ ജീവിതത്തിന്റെ ഉടമയായിരുന്നു. സി.പി.എമ്മിന്റ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കൃഷ്ണന് നായര്‍ ധീരോദാത്തമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അന്നും ഇന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഇല്ലാതിരുന്ന സാഹചര്യത്തിലും സി.പി.എമ്മിന്റെ വെല്ലുവിളികള്‍ അതിജീവിച്ച് തലശേരിയില്‍ വരികയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനും ആശയവിനിമയം നടത്താനും മുന്നിട്ടിറങ്ങിയ നേതാവായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ സി.പി.എമ്മിന്റെ അക്രമണത്തിനും ഇരയായിട്ടുണ്ട്. ഗാന്ധിയന്‍ ജീവിതത്തിലൂടെ എളിമയാര്‍ന്ന ജീവിതം നയിച്ച ഈ ഗാന്ധിയന്‍ സ്വന്തമായി ഒരു വീടുപോലുമുണ്ടായിരുന്നില്ല. പഴയകാല കോണ്‍ഗ്രസ് നേതാക്കളായ കെ.ജി അടിയോടി, കെ.പി നൂറുദ്ദീന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മുന്‍കൈയെടുത്താണ് വീട് നിര്‍മിച്ചു നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവായിരുന്നിട്ടുപോലും പാര്‍ട്ടിയുടെ ഭരണകാലത്ത് പിതാവിന്റെ സ്വാധീനം ഉപയോഗിക്കാതെ മക്കള്‍ സ്വന്തം നിലക്ക് പഠിച്ച് ജോലി സമ്പാദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."