HOME
DETAILS
MAL
ഭരണഭാഷാ മാറ്റം: ഉദ്യോഗസ്ഥ ശില്പശാല 15ന്
backup
January 13 2018 | 04:01 AM
കണ്ണൂര്‍: സംസ്ഥാനത്തെ ഭരണഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓഫിസര്‍മാര്‍ക്കായി ഭരണഭാഷാവബോധ ശില്‍പ്പശാല നടത്തും. 15ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോ. നടുവട്ടം ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. ഭാഷാ വിദഗ്ധന്‍ ആര്. ശിവകുമാര്‍ കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തിലും ആര്.എച്ച് ബൈജു ഭരണഭാഷ മാര്‍ഗരേഖകള്‍ എന്ന വിഷയത്തിലും ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."