HOME
DETAILS

സര്‍വകലാശാല അഡ്‌ഹോക്കിസം കേരളത്തെ പിന്നിലാക്കി: പ്രൊഫ. എം.എസ് ജോണ്‍

  
backup
January 13 2018 | 04:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%85%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b8

 

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘവീക്ഷണമില്ലായ്മ അധികാര പിടിവലികള്‍ക്ക് കാരണമായെന്നും സര്‍വകലാശാല അഡ്‌ഹോക്കിസം കേരളത്തെ പിന്നിലാക്കിയെന്നും കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. എം.എസ് ജോണ്‍. 'വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഉത്തരമേഖല യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കേവലം 4.7 ശതമാനം മാത്രമാണ്. ദക്ഷിണേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രാ ക്യാപ്റ്റന്‍ ഷബിന്‍ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. യാത്രയുടെ ഭാഗമായി എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷക്കൂര്‍, എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. അജയകുമാര്‍ എന്നിവര്‍ക്ക് സ്‌നേഹാദരം നല്‍കി.
മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ഒപ്പു ഫയല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജംഷീര്‍ പുത്തൂരില്‍ നിന്നും സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ സി.കെ അനീസ് ഏറ്റുവാങ്ങി. മെഡിറ്റേഷന്‍ ആന്റ് റിക്രിയേഷന്‍ സെന്ററിലേക്കുള്ള പ്രാര്‍ഥനാ കിറ്റ് കൈമാറല്‍ സംസ്ഥാന സമിതി അംഗം സിറാജ് ഇരിങ്ങല്ലൂര്‍, ജില്ലാ കാംപസ് വിങ് ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദിന് നല്‍കി. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റ് ജേസുദാസ് കാംപസില്‍ ആരംഭിക്കാനിരിക്കുന്ന മെഡിറ്റേഷന്‍ സെന്റര്‍ പദ്ധതി വിശദീകരിച്ചു. ബദറുദ്ദീന്‍ മംഗലാപുരം, മുഹമ്മദലി ജൗഹര്‍ യാത്രക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  13 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago