പൊലിസ് സ്റ്റേഷനുകള്‍ സി.പി.എം തറവാട്ട് സ്വത്താക്കുന്നു: പാച്ചേനി
കണ്ണൂര്‍: മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ കയറി ബഹളം വയ്ക്കുകയും പൊലിസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ച സി.പി.എം നേതാവിന്റെ മകന് ആശിഷ് പി. രാജിനെതിരേ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ലെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. സ്വന്തം തറവാട്ട് വീട്ടില്‍ സി.പി.എം നേതാക്കള്‍ കയറിയതു പോലെയാണ് പൊലിസ് വിഷയം കൈകാര്യം ചെയ്യുന്നത്. പൊലിസ് സ്റ്റേഷനില്‍ വന്ന് മാത്രമേ ശൗചാലയം ഉപയോഗിക്കാന്‍ പറ്റൂ എന്ന് പറയുന്നത് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്.
നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരേ പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പാച്ചേനി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."