ദേവകി വധം: ആക്ഷന്‍ കമ്മിറ്റി സത്യഗ്രഹം നടത്തി
പനയാല്‍: കാട്ടിയടുക്കത്ത് വീട്ടമ്മയായ ദേവകി വധം നടന്ന് ഒരു വര്‍ഷമായ സാഹചര്യത്തില്‍ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പെരിയാട്ടടുക്കത്ത് സത്യഗ്രഹം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ടി. മുഹമ്മദ്ക്കുഞ്ഞി അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. പത്മാവതി, കെ. മണികണ്ഠന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. മണിമോഹന്‍, ടി. നാരായണന്, എം. കുമാരന്, കുന്നൂച്ചി കുഞ്ഞിരാമന്, എ.വി ശിവപ്രസാദ്, വി. ഗീത സംസാരിച്ചു.
2017 ജനുവരി 12നാണ് കാട്ടിയടുക്കത്ത് ഒറ്റയ്ക്കു താമസിക്കുന്ന ദേവകി കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."