കാംപസ് യാത്രക്ക് തുടക്കമായി
കാസര്‍കോട്: വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘ വീക്ഷണമില്ലായ്മ അധികാര പിടിവലികള്‍ക്കു കാരണമായെന്നും സര്‍വകലാശാല അഡ്‌ഹോക്കിസം കേരളത്തെ പിന്നിലാക്കിയെന്നും കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. എം.എസ് ജോണ്‍. 'വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഉത്തരമേഖല യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കേവലം 4.7 ശതമാനം മാത്രമാണ്. ദക്ഷിണേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രാ ക്യാപ്റ്റന്‍ ഷബിന്‍ മുഹമ്മദ് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷെക്കൂര്‍, എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി അജയകുമാര്‍ എന്നിവരുമായി നിലവിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയും സ്‌നേഹാദരം നല്‍കുകയും ചെയ്തു. മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കൈമാറുന്ന ഒപ്പു ഫയല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജംഷീര്‍ പുത്തൂരില്‍ നിന്നു സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ സി.കെ അനീസ് ഏറ്റുവാങ്ങി. മെഡിറ്റേഷന്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിലേക്കുള്ള പ്രാര്‍ഥനാകിറ്റ് സംസ്ഥാന സമിതി അംഗം സിറാജ് ഇരിങ്ങല്ലൂര്‍, ജില്ലാ കാംപസ് വിങ് ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദിനു നല്‍കി. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റ് ജേസുദാസ് മെഡിറ്റേഷന്‍ സെന്റര്‍ പദ്ധതി വിശദീകരിച്ചു. ബദറുദ്ദീന്‍ മംഗലാപുരം, മുഹമ്മദലി ജൗഹര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."