കാര്‍ഷിക വിള സംരംഭകര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍
കൊച്ചി: കാര്‍ഷിക വിള സംരംഭകര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നില്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. വ്യവസായ - വാണിജ്യ വകുപ്പ് സംഘടിപ്പിച്ച കേരള അഗ്രി എക്‌സ്‌പോ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക വിള സംസ്‌കരണ മേഖലയിലെ ചെറുകിട- സൂക്ഷ്മ സംരംഭകര്‍ക്ക് വിപണി, സാങ്കേതിക വിദ്യ, പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളില്‍അര്‍ഹമായ പ്രോത്സാഹനം നല്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്. ശര്‍മ എംഎല്‍എ. അധ്യക്ഷനായി. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുളവ്കാട് ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് വിജി ഷാജന്‍ സംസാരിച്ചു. വ്യവസായ വകുപ്പ് ഡയറക്ടര്‍ പി എം ഫ്രാന്‍സീസ് സ്വാഗതവും ജോയന്റ് ഡയറക്ടര്‍ എസ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പിന്റെ ് ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള അഗ്രി ഫുഡ് പ്രോ -2017ല്‍ ചക്ക, നാളികേരം, മാങ്ങ, പൈനാപ്പിള്‍ ,അരി, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാണ് പ്രധാനമായും ഉള്ളത്. ബോള്‍ഗാട്ടി പാലസ് ഐലന്റ് റിസോര്‍ട്ടില്‍ നടക്കുന്ന എക്‌സ്‌പോ ഏഴിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."