കുന്തിപ്പുഴയില്‍ അനധികൃത മണലെടുപ്പ് വ്യാപകം
കൊളത്തൂര്‍: കുന്തിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ പുഴയില്‍ അടിത്തട്ടില്‍ നിന്നും മണല്‍ മുങ്ങിയെടുത്ത് അനധികൃതമായി മണല്‍ക്കടത്തുന്നത് വ്യാപകമാകുന്നു. ഈ ആഴ്ചയില്‍ മാത്രമായി നാലു തോണികളാണ് പിടികൂടി നശിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച വടക്കുംപുറത്തു നിന്നും രണ്ടണ്ട് തോണികള്‍ പിടികൂടി നശിപ്പിച്ചതിനു പിന്നാലെയാണ് ഇന്നലെ വളപുരം കടവില്‍ നിന്നും രണ്ടണ്ട് തോണികളും പിടികൂടി നശിപ്പിച്ചത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് അഞ്ചോടെ നടത്തിയ പരിശോധനയിലാണ് വളപുരം കടവില്‍ നിന്നും പുഴയിലെ വെള്ളത്തില്‍ മണല്‍ചാക്ക് ഉപയോഗിച്ച് താഴ്ത്തിവച്ച നിലയില്‍ തോണികള്‍ കണ്ടെണ്ടടുത്തത്.
പൊലിസ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഇറങ്ങിയ ശേഷമാണ് തോണികള്‍ പൊക്കിയെടുത്തത്. പിടികൂടിയ തോണികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. കൊളത്തൂര്‍ എസ് ഐ സദാനന്ദന്‍, അഡീ എസ്.ഐ രാമകൃഷ്ണന്‍, എ.എസ്.ഐ മോഹന്‍ദാസ്, സി.പി.ഒമാരായ ജബ്ബാര്‍, സജീര്‍, മിഥുന്‍, ഷക്കീല്‍, രജീഷ്, ഹോം ഗാര്‍ഡ് സുനില്‍ എന്നിവരാണ് സംഘത്തിലുണ്ടണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."