സമരിറ്റന്‍ സംഗമവും മുത്തോലത്ത് ഓഡിറ്റോറിയം ഉദ്ഘാടനവും
കോട്ടയം: അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പുതുതായി നിര്‍മിച്ചിരിക്കുന്ന മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും സാമൂഹ്യസേവന ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സമരിറ്റന്‍ സംഗമത്തിന്റെ ഉദ്ഘാടനവും സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 14ന് ഉച്ചകഴിഞ്ഞ് 3.30 ന് നിര്‍വഹിക്കും.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരിക്കും. കെ.എസ്.എസ്.എസ് മുന്‍ സെക്രട്ടറിയായ ഫാ. എബ്രഹാം മുത്തോലത്താണ് അന്ധതയും ബധിരതയും നേരിടുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനായി കേരളത്തിലെ ആദ്യത്തെ റിസോഴ്‌സ് സെന്ററായ സമരിറ്റന്‍ സെന്ററിന് തുടക്കം കുറിച്ചത്.
അന്ധ, ബധിര പരിമിതിയുള്ളവര്‍ക്ക് നല്‍കേണ്ട പരിശീലനത്തില്‍ വിദഗ്ധ പഠനം നടത്തിയ അധ്യാപകരുടെ നേതൃത്വത്തില്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെയാണ് സമരിറ്റന്‍ സെന്ററില്‍ പരിശീലനം നല്‍കുന്നത്.
സെന്‍സറി പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള സെന്ററില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഭിന്നശേഷിയുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."