ആര്യക്കര ഭഗവതി ക്ഷേത്ര ഉത്സവം: കൊടിയേറ്റ് ഇന്ന്
മുഹമ്മ: ആര്യക്കര ഭഗവതി ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. 16ന് ആറാട്ടോടെ സമാപിക്കും.
ഇന്ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 8.30ന് നാരായണീയ പാരായണം, വൈകിട്ട് അഞ്ചിന് താലപ്പൊലിവരവ്, തുടര്‍ന്ന് സുഗുതന്‍ തന്ത്രികളുടെ നേതൃത്വത്തില്‍ കൊടിയേറ്റ്, കൊടിയേറ്റ് സദ്യ, ചിക്കരയിരുത്തല്‍ വഴിപാട്. ഏഴിന് രാവിലെ 10ന് ഇളനീര്‍ ഘോഷയാത്ര, വൈകിട്ട് അഞ്ചിന് താലപ്പൊലിവരവ്, 7.30ന് ഗാനമേള, 8.30ന് നൃത്ത അരങ്ങേറ്റം. എട്ടിന് വൈകിട്ട് 7.30ന് കാരിക്കേച്ചര്‍ഷോ. ഒന്‍പതിന് വൈകിട്ട് ഏഴിന് നൃത്ത സന്ധ്യ. 10ന് വൈകിട്ട് ആറിന് ചിക്കരക്കുട്ടികളുടെ താലപ്പൊലി. 6.30ന് പട്ടും താലിയും ചാര്‍ത്തല്‍. 7.30ന് കളരിപ്പയറ്റ് പ്രദര്‍ശനം. 11ന് വൈകിട്ട് അഞ്ചിന് ദീപാരാധന, സംഗീതാര്‍ച്ചന. 12ന് വൈകിട്ട് അഞ്ചിന് പൂമൂടല്‍, കരോക്കേ ഗാനമേള.1 3ന് വൈകിട്ട് 7.30ന് കുംഭകുട ഘോഷയാത്ര, വണ്‍ബേബിഷോ. 14ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 8.30ന് നാടകം-നാടന്‍പാട്ട്, 9.30ന് നാടകം. 15ന് തെക്കേച്ചേരുവാര ഉത്സവം,- രാത്രി 8.30ന് ശ്രീബലി, 9.30ന് നാരായണീയ പാരായണം, വൈകിട്ട് 3.30ന് സംഗീത സദസ്, നാലിന് കാഴ്ചശ്രീബലി, വൈകിട്ട് എട്ടിന് ദീപാരാധന, വെടിക്കെട്ട്, തുടര്‍ന്ന് എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍. 10ന് നാടകം, 12.30ന് ഗാനമേള. 16ന് വടക്കേച്ചേരുവാര ഉത്സവം- രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് മൂന്നിന് ഓട്ടം തുള്ളല്‍,4.30ന് കാഴ്ചശ്രീബലി,രാത്രി എട്ടിന് ദീപാരാധന, കരുമരുന്ന് പ്രയോഗം, ഒന്‍പതിന് നാടകം, 11ന് ഗാനമേള, 12.30ന് ആറാട്ട്. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് എന്‍.കെ അനിരുദ്ധന്‍, സെക്രട്ടറി സി.എ കുഞ്ഞുമോന്‍, കൗണ്‍സിലര്‍ സി.കെ ചിദംബരന്‍, കെ.ഡി അനി, കെ.എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."