രാജ്യ സമ്പത്തുകള്‍ ആഗോള കുത്തകകള്‍ക്ക് വില്‍ക്കുന്നുവെന്ന്
പൂച്ചാക്കല്‍: രാജ്യ സമ്പത്തുകള്‍ ആഗോള കുത്തകകള്‍ക്ക് വില്‍ക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്ത് അസമത്വം തഴച്ചുവളരുകയും വര്‍ഗീയത വര്‍ധിക്കുകയും ചെയ്യുന്നു.നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തികമായി യാതൊരുവിധ ഗുണവും ചെയ്തില്ല.രാജ്യത്ത് ജനപക്ഷത്ത് നില്‍ക്കേണ്ട ചാനലുകളെ വരെ കോര്‍പറേറ്റുകള്‍ വിലക്കുവാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.സമ്മേളന ഉപഹാരമായ സേവന പദ്ധതി മൈത്രി ലൈഫ് കെയര്‍ പ്രഖ്യാപനം എ.എം ആരിഫ് എം.എല്‍.എ നിര്‍വഹിച്ചു.മുന്‍.അസി.അമീര്‍ പ്രൊഫ.കെ.എ സിദ്ദീഖ് ഹസന്‍ മുഖ്യപ്രഭാഷണം നടത്തി.അന്തര്‍ ദേശിയ പണ്ഡിത സഭ പ്രസിഡന്റ് ഡോ.അലി മുഹിയുദ്ദീന്‍ ഖുറദാഗി (ഖത്തര്‍)സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.
അസി.അമീര്‍ വി.ടി അബ്ദുല്ലാക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കുട്ടൂര്‍, എസ്.ഐ.ഒ ദേശിയ പ്രസിഡന്റ് നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നകാവ്,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം കെ.ടി നസീമ,ജി. ഐ.ഒ സംസ്ഥാന സമിതിയംഗം യു ആബിദ, ഇത്തിഹാദുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.എം അഷ്‌റഫ്,ജില്ലാ സെക്രട്ടറി നവാസ് ജമാല്‍ തുടങ്ങിയര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."