ജൈവ കാര്‍ഷിക വിളകള്‍ക്കു വിലമതിക്കാനാവാത്ത മൂല്യം: മന്ത്രി സുനില്‍കുമാര്‍
മണ്ണഞ്ചേരി: ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഈ കാലത്ത് വിലമതിക്കാനാവാത്ത മൂല്യമാണുള്ളതെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരകര്‍ഷക സംഘം മാരാരിക്കുളം ഏരിയാകമ്മിറ്റിയുടെ ഒരു ലക്ഷം ജൈവ നേന്ത്രവാഴ കൃഷിയുടെ നടീല്‍ ഉദ്ഘാടനം പാതിരപ്പള്ളി പെന്ഷന് ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തിലെ മായങ്ങളിലൂടെ രോഗാതുരമാകുന്ന സമൂഹത്തില്‍ ജൈവകൃഷി ജീവിതത്തിന്റെ സുകൃതമാണ്. കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ വലിയമാറ്റം വരുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാസാഹചര്യങ്ങളും കാര്‍ഷികരംഗത്ത് സംജാതമാക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷതവഹിച്ചു. നിലവിലെ ഉല്പ്പാദനചിലവിന് അനുസരിച്ചുള്ള വരുമാനം ഇതിലൂടെ നേടാനാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.ടി.മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.ഷീനസനല്കുമാര്, ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്, കെ.എസ്.വേണുഗോപാല്‍, എ.എസ്.ജയലാല്‍, പ്രഫ.സി.വി.നടരാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."