മെഡി.കോളജ് അഞ്ചാം വാര്‍ഡില്‍ മലിനജലം; രോഗികള്‍ ദുരിതത്തില്‍, അധികൃതര്‍ക്ക് അനക്കമില്ല
മെഡിക്കല്‍കോളജ്: ആശുപത്രി അഞ്ചാം വാര്‍ഡില്‍ ദിവസങ്ങളായി ഡ്രെയിനേജ് പൊട്ടിയൊഴുകുന്നു. വാര്‍ഡില്‍ മലിനജലം പരന്നൊഴുകുകയാണ്. ദുര്‍ഗന്ധവുമുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. മറ്റു ചില വാര്‍ഡുകളിലും സമാന സ്ഥിതിയാണ്. വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.ആശുപത്രി വാര്‍ഡുകളില്‍ നിന്ന് മാന്‍ഹോളിലേക്ക് മാലിനജലമെത്തിക്കുന്നതിന് നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കൂട്ടിരുപ്പുകാര്‍ പറയുന്നു. ഇത്തരം പൈപ്പുകള്‍ വേഗത്തില്‍ പൊട്ടും. നിലവില്‍, മലിനജലം ഒഴുകുന്നത് കാരണം അഞ്ചാംവാര്‍ഡിലെ കക്കൂസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
മെഡിക്കല്‍ കോളജ് കാംപസിനുള്ളില്‍ മാന്‍ഹോളുകള്‍ പലതും പൊട്ടിയൊലിക്കുകയാണ്. ഇടയ്ക്ക് പ്രതിഷേധമുയര്‍ന്നപ്പോള്‍ ചെറിയ ചില അറ്റകുറ്റപ്പണികള്‍ നടത്തിയതൊഴിച്ചാല്‍ കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. അധികൃതരുട അനാസ്ഥക്കെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."